മട്ടന്നൂർ മേഖലയിൽ ബോംബുകൾക്കും ആയുധങ്ങൾക്കുമായി തെരച്ചിൽ
1534632
Thursday, March 20, 2025 2:15 AM IST
മട്ടന്നൂർ: ബോംബുകൾക്കും ആയുധങ്ങൾക്കുമായി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തി. മട്ടന്നൂർ എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചാവശേരി വളോര, ചാവശേരി പറമ്പ്, പഴശി ഡാം പരിസരം ഭാഗങ്ങളിലായിരുന്നു തെരച്ചിൽ. കാടുകയറി മൂടിയ പ്രദേശം, തെങ്ങിൻത്തോട്ടം, കശുമാവിൻ തോട്ടം, ആൾതാമസമില്ലാത്ത വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെയായിരുന്നു തെരച്ചിൽ. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല.