ഒരാനയെക്കൂടി കാട്ടിലെത്തിച്ചു
1534633
Thursday, March 20, 2025 2:15 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ദൗത്യത്തിന്റെ മൂന്നാമത്തെ ദിവസം ഒരു ആനയെ കാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ ബ്ലോക്ക് 13ൽ ആനയുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചശേഷം ബ്ലോക്ക് ഏഴിൽ വയനാടൻകാട് ഭാഗത്ത് നിന്നാണ് തുരത്തൽ ആരംഭിച്ചത്.
വായനാടൻ കാട് പരിസരത്തുനിന്ന് കണ്ടെത്തിയ കൊമ്പനാനയെ ഫാം സ്കൂൾ ഹെലിപാഡ് -താളിപ്പാറ - കോട്ടപ്പാറ- പുളിത്തട്ട് വഴിയാണ് വന്യജീവി സങ്കേതത്തിലേക്ക് കയറ്റി വിട്ടത്. ഇന്നത്തെ ദൗത്യത്തിൽ ഒരു ആനയെയാണ് കാട്ടിലേക്ക് കയറ്റിയത്. ദൗത്യം ഇന്നും തുടരും. കോട്ടപ്പാറ ഭാഗത്തെ സോളാർ വേലിയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.