സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തി
1534634
Thursday, March 20, 2025 2:15 AM IST
ഇരിട്ടി: ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗത്തിന്റെ നേതൃത്വത്തിൽ തലശേരി റബർ ബോർഡ് റീജണൽ ഓഫീസ്, കച്ചേരിക്കടവ് റബർ കർഷകസംഘം, കച്ചേരിക്കടവ് കെഎസ്എസ്എസ്, മാതൃവേദി, ചെറുപുഷ്പ മിഷൻലീഗ് എന്നീ സംഘടനകളുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. റബർ ബോർഡ് തലശേരി ഡെപ്യൂട്ടി ആർപിസി കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കച്ചേരിക്കടവ് ആർപിഎസ് പ്രസിഡന്റ് സൈമൺ പാലമറ്റം അധ്യക്ഷത വഹിച്ചു. കച്ചേരിക്കടവ് ഇടവക വികാരി ഫാ. മാത്യു പൊട്ടംപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മേരി റെജി, അയ്യൻകുന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗം ബിജോയ് പ്ലാത്തോട്ടം, ടോമി സൈമൺ മണികൊമ്പേൽ, സെലിൻ ജോഷി, എബിൻ ആലാനിക്കൽ, വിൽസൺ ജോർജ് എന്നിവർ പ്രസംഗിച്ചു. ഡോ. രാജേഷ് ക്യാമ്പിന് നേതൃത്വം നൽകി.