ആർദ്രദീപം: ഏകദിന സെമിനാർ നടത്തി
1534636
Thursday, March 20, 2025 2:15 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ വയോജനങ്ങളും മുതിർന്ന പൗരന്മാരും നേരിടുന്ന പ്രശ്നങ്ങൾ, സംരക്ഷണം, ക്ഷേമം എന്നീ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തലശേരി മെയിന്റനൻസ് ട്രൈബ്യൂണൽ, ആറളം ഫാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. ആർദ്രദീപം എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു ഉദ്ഘാടനം ചെയ്തു. തലശേരി സബ് കളക്ടറും ആറളം ഫാം മാനേജിംഗ് ഡയറക്ടറുമായ കാർത്തിക് പാണിഗ്രഹിയുടെ നിർദേശ പ്രകാരം പുനരധിവാസ മേഖലയിൽ നിന്നുള്ള 40 പേരെയും കണ്ണൂർ ജില്ലാ വൃദ്ധസദനത്തിൽ നിന്നുള്ള 35 വയോധികരെയും പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്.
കണ്ണൂർ ജില്ല വൃദ്ധസദന സൂപ്രണ്ട് രാധിക, കൗൺസിലർ ഓഫീസർമാരായ റോമിള ദേവദാസ്, എ. വിജയൻ, പി. നാരായണൻ, ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിനയ രാജ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.കെ.പി. നിതീഷ് കുമാർ, അക്കൗണ്ട് ഓഫീസർ ടി.പി. പ്രേമരാജൻ, മാർക്കറ്റിംഗ് ഓഫീസർ ആശാ പ്രഭാകരൻ , ടിആർഡിഎം സൈറ്റ് മാനേജർ സി. ഷൈജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ആറളം ഫാം പുനരധിവാസ മേഖലയിലെ വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികളും മറ്റു പ്രയാസങ്ങളും ലഘൂകരിക്കുന്നതിന് വേണ്ടിയും, വയോജനങ്ങൾക്കിടയിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുക എന്നാതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ വൃദ്ധസദനത്തിലെ മികച്ച കർഷകനായ ശശിയെ പൊന്നാടയണയിച്ച് ആദരിച്ചു.