ആറളം ഫാം: ആനുകൂല്യങ്ങൾ നൽകാൻ ഉത്തരവ്
1534638
Thursday, March 20, 2025 2:15 AM IST
ഇരിട്ടി: ആറളം ഫാമിംഗ് കോർപറേഷനിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി പിരിഞ്ഞുപോയ തൊഴിലാളികൾക്ക് നാളിതുവരെ നൽകാതിരുന്ന ഗ്രാറ്റ്വിറ്റിയും മറ്റ് ആനുകൂല്യങ്ങളും 30 ദിവസ ത്തിനുള്ളിൽ അനുവദിക്കാൻ തൊഴിൽ കമ്മീഷൻ ഉത്തരവിട്ടു. പിരിഞ്ഞു പോയ തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലന്ന് കാണിച്ച് ഐഎൻടിയുസി അംഗങ്ങളായ തൊഴിലാളികൾ ലേബർ കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.
2023 മുതൽ സർവീസിൽ നിന്ന് വിരമിച്ച 44 തൊഴിലാളികൾക്കാണ് ആനുകൂല്യങ്ങൾ നല്കാൻ കമ്മീഷൻ ഉത്തരവ് നൽകിയത്. ഇവരുടെ ആനുകൂല്യങ്ങൾക്ക് ഒപ്പം 10 ശതമാനം പിഴപ്പലിശയും കൂടി നല്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഉത്തരവ് 30 ദിവസത്തിനുള്ളിൽ നടപ്പാക്കിയില്ലെ ങ്കിൽ ഫാം മാനേജ്മെന്റിനെതിരേ ജപ്തി നടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി യിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ഫാമിലി തൊഴിലാളികൾക്കുംജീവനക്കാർക്കും ആറ് മാസത്തോളമായി ശമ്പളം കുടിശികയാണ്. ഇതിന് പുറമേ അഞ്ചുവർഷത്തിൽ അധികമായി തൊഴിലാളികളുടെ പിഎഫ് വിഹിതവും ഇൻഷ്വറൻസ് പ്രീമിയവും അടച്ചിട്ടില്ല. വിആർഎസ് പ്രകാരം പിരിഞ്ഞുപോയ 22 തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നല്കിയിട്ടില്ല. ഇവരും ലേബർ കമ്മീഷ നിൽ പരാതി നൽകിയിരിക്കുകയാണ്.
ഇതിന്റെ വിചാരണ പൂർത്തിയായി ഉത്തരവ് പുറപ്പെടുവിക്കുവാൻ ഇരിക്കുകയാണ് പിരിഞ്ഞു പോയ തൊഴിലാളികൾക്ക് മുഴുവൻ ആനുകൂല്യങ്ങളും ഒരു മാസത്തിനുള്ളിൽ അനുവദിക്കാൻ കമ്മീഷന്റെ ഉത്തരവ്. കോടികളുടെ കുടിശികയാണ് തൊഴിലാളികളുടെ കൂലിയിനത്തിലും ശമ്പള ഇനത്തിലും മറ്റ് അനുകൂലങ്ങൾ നൽകുന്നതിനും വേണ്ടിവരുന്നത്.