ലഹരിക്കെതിരേ പ്രതിഷേധവുമായി എടൂർ ഇടവക
1534639
Thursday, March 20, 2025 2:15 AM IST
ഇരിട്ടി: എടൂർ ടൗണിലെ ആച്ചി മീൻ കടയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയ സാഹചര്യത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ എടൂർ ഇടവകയിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ എടൂർ ടൗണിൽ പ്രതിഷേധ ധർണ നടത്തി. എടൂർ ഇടവക അസിസ്റ്റന്റ് വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്തു.
പാരിഷ് കോ -ഓർഡിനേറ്റർ ജോസഫ് ചെമ്പോത്തനാടിയിൽ, റോണിറ്റ് തോമസ്, തോമസ് തയ്യിൽ, മേരി ആലക്കമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റിമാർ, സൺഡെ സ്കൂൾ, മാതൃവേദി, വിൻസെന്റ് ഡി പോൾ, മൂന്നാം സഭ, മിഷൻ ലീഗ് എന്നീ സംഘടനകളിലെ ഭാരവാഹികൾ നേതൃത്വം നൽകി.