വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1534854
Thursday, March 20, 2025 10:05 PM IST
ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മീത്തലെ പുന്നാട് കോട്ടത്തെകുന്ന് ലക്ഷ്മി നിവാസിൽ പി. രതീഷ് (43) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്.
ഒരാഴ്ച മുന്പ് മട്ടന്നൂരിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. സഹോദരപുത്രനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മട്ടന്നൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങവെ ഇരിട്ടി ഭാഗത്തു നിന്നും വരികയായിരുന്ന വാഹനം സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സഹോദരപുത്രൻ പ്രണവിനും പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന രതീഷ് അമ്മയുടെ ചികിത്സയുടെ ആവശ്യത്തിനായി നാട്ടിലെത്തിയതിന്റെ പിറ്റേദിവസമായിരുന്നു അപകടം. പരേതനായ രാജൻ-ലക്ഷ്മിയമ്മ ദന്പതികളുടെ മകനാണ്. സഹോദരൻ: പ്രകാശൻ. ഭാര്യ: സുചിത്ര. മക്കൾ: സൂര്യ കൃഷ്ണ, ധനശ്യാം.