ആനപ്പന്തി പാലം നിർമാണം വേഗത്തിലാക്കണമെന്ന്
1534946
Friday, March 21, 2025 2:00 AM IST
ഇരിട്ടി: കൂടുതൽ നിലവാരം ഉയർത്തി പുനർ നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേയിലെ വള്ളിത്തോട് മണത്തണ റീച്ചിലെ ആനപ്പന്തി പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതിയുമായി പ്രദശവാസികൾ രംഗത്ത്. മഴക്കാലം ആരംഭിക്കാൻ മാസങ്ങൾ അവശേഷിക്കെ പാലത്തിന്റെ രണ്ട് തൂണുകളുടെ നിർമാണം മാത്രമാണ് പൂർത്തിയായത്. നാല് തൊഴിലാളി കൾ മാത്രമാണ് ഇവിടെ ജോലിചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
നിലവിലുണ്ടായിരുന്ന പഴയപാലം പൊളിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. പഴയ പാലം പൊളിച്ചതോടെ പൈപ്പിട്ട് നിർമിച്ച സമാന്തര പാതയിലൂടെയാണ് ഇപ്പോൾ ഗതാഗതം തിരിച്ചുവിട്ടി രിക്കുന്നത്. മഴ ആരംഭിച്ചാൽ സാമന്ത പാത തകരുമെന്നും പ്രദേശത്ത് ഗുരുതരമായ ഗതാഗത പ്രശ്നം ഉണ്ടാകുമെന്നുമാണ് പ്രദേശവാസികളുടെ ആശങ്ക. മൂന്ന് മാസത്തിനകം പാലം പണി പൂർത്തിയാക്കു മെന്നായിരുന്നു അധികൃതർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാലത്തിന്റെ തൂണുകൾ മാത്രമാണ് പൂർത്തിയായിരുന്നത്.
വള്ളിത്തോട് മണത്തണ റീച്ചിൽ മൂന്ന് പാലങ്ങളാണ് പുനർ നിർമിക്കുന്നത്. ഇതിൽ വെമ്പുഴ, ചെന്തോട് പാലങ്ങളുടെ സമാന്തര റോഡുകൾ കഴിഞ്ഞ മഴക്കാലത്ത് ഒഴുകിപോയിരുന്നു . ഇതോടെ ഇതുവഴിയുള്ള ഗതാഗതം മാസങ്ങളോളം തടസപ്പെട്ടിരുന്നു. സമാനമായ സാഹചര്യമാണ് നിർമാണ ത്തിലെ മെല്ലെപ്പോക്കുകൊണ്ട് ആനപ്പന്തിയിൽ സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. ആനപ്പന്തി പാലത്തിന് മുന്പ് നിർമാണം ആരംഭിച്ച രണ്ട് പാലവും ഇനിയും പൂർണതോതിൽ ഗതാഗത യോഗ്യമാക്കി നല്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ലെന്നും നിർമാണം വേഗത്തിലാക്കിയില്ലെങ്കിൽ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ പറയുന്നു .