നാഷണൽ നെറ്റ്വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
1534947
Friday, March 21, 2025 2:00 AM IST
കണ്ണൂർ: നാഷണൽ നെറ്റ്വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (നന്മ) ഐഎൻടിയുസി ജില്ലാ കമ്മിറ്റി രൂപീകരണം കണ്ണൂർ വൃന്ദാവൻ ഹോട്ടലിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി നോയൽ ജോർജ് അധ്യക്ഷത വഹിച്ചു.
കേരള സർക്കാർ നടപ്പിലാക്കിയ ഡയറക്ട് സെല്ലിംഗ് മോണിറ്ററിംഗ് മെക്കാനിസം നടപടികൾ പൂർത്തീകരിച്ചു നിയമപരമായി പ്രവർത്തിക്കുന്ന കമ്പനികളുടെ ലിസ്റ്റ് സർക്കാർ വെബ്പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് നടപ്പിലാക്കുന്നത് വഴി സംസ്ഥാനത്തു മണി ചെയിൻ പ്രവർത്തനം തടയാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഭാരവാഹികളായി ബിന്ദുപുലപ്പാടി - പ്രസിഡന്റ്, ജിഷ വള്ള്യയി - ജനറൽ സെക്രട്ടറി, പുരുഷോത്തമൻ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ജിഷാദ് ബക്കർ, അനൂപ്, സോമകുമാർ, എം.എ. സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു.