ആനകളെ കാടു കയറ്റാനായി തോക്ക് എത്തിച്ചു
1534957
Friday, March 21, 2025 2:00 AM IST
പാടാംകവല: പയ്യാവൂർ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ തമ്പടിച്ച നാലു കാട്ടാനകളെ കാടു കയറ്റാനായി തോക്ക് എത്തിച്ചു. കാഞ്ഞങ്ങാട് നിന്നും വയനാട് പുൽപ്പള്ളിയിൽ നിന്നുമാണ് 12 ബോർ ഗൺ കൊണ്ടു വന്നത്. എന്നാൽ തോക്ക് എത്തിച്ചതിന് ശേഷം നാലുദിവസമായി ആനകളെ കണ്ടിട്ടില്ല എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
രാത്രിയും പകലും തെരച്ചിൽ തുടരുന്നുണ്ട്. കഴിഞ്ഞ12 ന് രാത്രിയിലാണ് കാട്ടാനകൾ ചന്ദനക്കാംപാറ,ആടാംപാറ, ഏലപ്പാറ എന്നിവിടങ്ങളിൽ എത്തിയത്.
ആടാംപാറത്തട്ടിൽ ഉണ്ടായിരുന്ന നാല് ആനകളെ പടക്കം പൊട്ടിച്ച് കാടു കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ കൂട്ടംതെറ്റി നാട്ടിൽ എത്തിയ ഒറ്റയാൻ പരിഭ്രാന്തി പരത്തിയിരുന്നു.
12ന് രാത്രി ചന്ദനക്കാംപാറ ടൗണിനു സമീപം വര ഒറ്റയാനെത്തിയിരുന്നു.വനംവകുപ്പ് ജീവനക്കാരും നാ ട്ടുകാരും ഏറെനേരം പണിപ്പെട്ട് പടക്കം പൊട്ടിച്ചും, ബഹളം കു ട്ടിയും ഈ ആനയെ തിരികെ ഓടിക്കുകയായിരുന്നു. ഒന്നരമാസമായി വനമേഖലയിൽ ഒറ്റയാനും രണ്ടു പിടിയാനകളും ഒരു കുട്ടിക്കൊമ്പനും കറങ്ങി നടക്കുകയായിരുന്നു.
ആടാംപാറ, ചന്ദനക്കാംപാറ, ഏലപ്പാറ, പാടാംകവല, മതിലേരിത്തട്ട്, ചീ ത്തപ്പാറ, കന്മദപ്പാറ, ചാപ്പകടവ്, മാവുംതോട് ഭാഗത്തുള്ളവർ ക ടുത്ത ഭീതിയിലാണ് കഴിയുന്നത്.