കു​രി​ശി​ന്‍റെ വ​ഴി​ക​ളി​ല്‍ വി​ശ്വാ​സി​ക​ള്‍ ഭ​യ​പ്പെ​ട​രു​ത്: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
Wednesday, March 22, 2023 1:18 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കു​രി​ശി​ന്‍റെ വ​ഴി​ക​ളി​ല്‍ വി​ശ്വാ​സി​ക​ള്‍ ഭ​യ​പ്പെ​ട​രു​തെ​ന്ന് ത​ല​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി. കാ​സ​ര്‍​ഗോ​ഡ് സോ​ണ്‍ ക​രി​സ്മാ​റ്റി​ക് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​ന്ന കു​രി​ശി​ന്‍റെ വ​ഴി​യു​ടെ സ​മാ​പ​ന​സ​ന്ദേ​ശം വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചെ​യ്യേ​ണ്ട​ത് എ​ന്താ​ണ് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ചെ​യ്യാ​തി​രി​ക്കു​ന്ന​ത് ഭീ​രു​ത്വ​മാ​ണ്. പീ​ലാ​ത്തോ​സ് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. തി​ന്മ​യു​ടെ ശ​ക്തി ക​ണ്ട് വി​ശ്വാ​സി​ക​ള്‍ നി​രാ​ശ​രാ​ക​രു​ത്. സ​ത്യ​ത്തി​നാ​ണ് അ​ന്തി​മ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​മാ​പ​ന വേ​ദി​യി​ല്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യെ വെ​ള്ള​രി​ക്കു​ണ്ട് ഇ​ട​വ​ക​യും ഇ​ന്‍​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​രും ആ​ദ​രി​ച്ചു. മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ണ്ടി ധീ​ര​മാ​യി സം​സാ​രി​ച്ച പാം​പ്ലാ​നി പി​താ​വി​ന് ക​ര്‍​ഷ​ക​രു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടെ​ന്ന് ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​നും കാ​സ​ര്‍​ഗോ​ഡ് സോ​ണ്‍ ക​രി​സ്മാ​റ്റി​ക് ആ​നി​മേ​റ്റ​റു​മാ​യ മോ​ണ്‍.​ ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു.
പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് ദേ​വാ​ല​യ​ത്തി​ല്‍നി​ന്ന് ആ​രം​ഭി​ച്ച കു​രി​ശി​ന്‍റെ വ​ഴി കാ​ഞ്ഞ​ങ്ങാ​ട്, ബ​ന്ത​ടു​ക്ക, മു​ള്ളേ​രി​യ, പാ​ണ​ത്തൂ​ര്‍, രാ​ജ​പു​രം, എ​ണ്ണ​പ്പാ​റ ഇ​ട​വ​ക​ക​ളിൽ ആ​ദ്യ ദി​വ​സ​ം എത്തി.
ഇ​ന്ന​ലെ ചാ​യ്യോ​ത്ത് അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന ദേവാല​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് പ​ര​പ്പ, ഭീ​മ​ന​ടി, കു​ന്നും​കൈ, മ​ണ്ഡ​പം, ചി​റ്റാ​രി​ക്കാ​ല്‍, പ​റ​മ്പ, കൊ​ന്ന​ക്കാ​ട്, പു​ന്ന​ക്കു​ന്ന് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നാ​ണ് വെ​ള്ള​രി​ക്കു​ണ്ടി​ല്‍ സ​മാ​പി​ച്ച​ത്.​
ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സാ​ബു കാ​ഞ്ഞ​മ​ല, ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ ലൂ​യി മ​രി​ദാ​സ് മേ​നാ​ച്ചേ​രി​, സി​ബി ഓ​ലി​ക്ക​ളഅ്, ബി​നോ​യ് പു​തി​യ​മം​ഗ​ല​ം, ബെ​ന്നി മു​രി​ങ്ങ​യി​ൽ എന്നിവർ പ്ര​സം​ഗി​ച്ചു.​ വെ​ള​ള​രി​ക്കു​ണ്ട് ചെ​റു​പു​ഷ്പം ഫൊ​റോ​ന വി​കാ​രി റ​വ.​ ഡോ.​ ജോ​ണ്‍​സ​ണ്‍ അ​ന്ത്യാംകു​ളം സ​മാ​പ​ന പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.