നൈപുണി വികസനകേന്ദ്രത്തിൽ പ്രവേശനോത്സവം നടത്തി
1565449
Saturday, June 7, 2025 1:36 AM IST
തൃക്കരിപ്പൂർ: യുവതീയുവാക്കളുടെ തൊഴിൽശേഷി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ വിവിധ സ്കൂളുകളോടനുബന്ധിച്ച് തുടങ്ങുന്ന നൈപുണി വികസനകേന്ദ്രങ്ങളിലെ ജില്ലാതല പ്രവേശനോത്സവം തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. മനു അധ്യക്ഷത വഹിച്ചു. എസ്എസ്കെ കാസർഗോഡ് ഡിപിസി വി.എസ്. ബിജുരാജ് പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി, ബ്ലോക്ക് പഞ്ചായത്തംഗം സി. ചന്ദ്രമതി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാം ഭട്ട്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. ഷീജ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വി.കെ. രാജേഷ്, സ്കിൽ കോ-ഓർഡിനേറ്റർ പി. നിഹിത, എ.വി. ജിജി, മുഖ്യാധ്യാപിക ഇ.കെ. ബൈജ, പിടിഎ പ്രസിഡന്റ് എ.ജി. നൂറുൽ അമീൻ, എം. രജീഷ് ബാബു എന്നിവർ പ്രസംഗിച്ചു.