വ​ള്ളി​ക​ട​വി​ൽ കെ​സി​യെ കാ​ത്ത് ‘ജ​യ​നും മോ​ ഹ​ൻ​ലാ​ലും’
Tuesday, April 16, 2024 10:38 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: വ​ള്ളി​ക്ക​ട​വ് ക​വ​ല​യി​ൽ കെ​സി വേ​ണു​ഗോ​പാ​ലി​നെ കാ​ത്ത് നി​ന്ന​ത് മ​ല​യാ​ള​ത്തി​ന്‍റെ വി​ഖ്യാ​ത നാ​യ​ക​ൻ ‘ജ​യ​നും’ സൂ​പ്പ​ർ താ​രം ;മോ​ഹ​ൻ​ലാ​ലു’​മാ​യി​രു​ന്നു.

കെ.​സി.വേ​ണു​ഗോ​പാ​ലി​നെ സ്വീ​ക​രി​ക്കാ​ൻ മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തി​നാ​യി വോ​ട്ട് ചോ​ദി​ക്കാ​നും ജ​യ​നും മോ​ഹ​ൻ​ലാ​ലും മ​റ​ന്നി​ല്ല.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പ​ര്യ​ട​ന വേ​ള​യി​ൽ വ​ള്ളി​ക്ക​ട​വി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രെ ഉ​പ​യോ​ഗി​ച്ച് വ്യ​ത്യ​സ്ത​മാ​യ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. കെ​സി​യ്ക്കൊ​പ്പം ജ​യ​നേ​യും മോ​ഹ​ൻ​ലാ​ലി​നേ​യും അ​നു​ക​രി​ക്കു​ന്ന ഈ ​ക​ലാ​കാ​ര​ന്മാ​ർ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നും പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ എ​ത്തി.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി കെ​സി ത​ന്‍റെ പ​ര്യ​ട​നം തു​ട​രു​ക​യാ​ണ്.