ആ​ദ്യ ശ്ര​മ​ത്തി​ൽ ജെ​.എ​സ്. ഊ​ര്‍​മി​ള​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ റാ​ങ്ക്
Thursday, April 18, 2024 12:04 AM IST
ച​വ​റ : സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ജെ.​എ​സ് ഊ​ര്‍​മി​ള​ക്ക് 561-മത് റാ​ങ്കി​ന്‍റെ തി​ള​ക്കം . ച​വ​റ തോ​ട്ടി​നു വ​ട​ക്ക് അ​ള​കാ​പു​ര​യി​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ എ​സ്. സ​ജീ​വ്കു​മാ​റി​ന്‍റെ​യും പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ കെ.​എ​സ് .ജോ​ളി​യു​ടെ​യും മ​ക​ളാ​ണ് ഈ ​മി​ടു​ക്കി. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ത​ന്നെ പ​ഠ​ന​ത്തി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി വ​ന്ന ഊ​ര്‍​മിള പ​ത്താം ക്ലാ​സ് വ​രെ വ​ള്ളി​ക്കീ​ഴ് സ്‌​കൂ​ളി​ലുംപ്ല​സ് ടൂ ​പ​ഠ​നം ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ര​ട്ട​റി സ്കൂ​ളി​ലു​മാ​യി​രു​ന്നു

. എം​എ സോ​ഷ്യോ​ള​ജി ക​ഴി​ഞ്ഞ ഊ​ര്‍​മിള സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ ആ​ദ്യ​മാ​യി​ട്ടാ​ണ് എ​ഴു​തു​ന്ന​ത്. ചി​ട്ട​യാ​യ പ​ഠ​ന​വും ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യും അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​വുമാണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെത്തിച്ചത്. റാ​ങ്ക് ഉ​യ​ര്‍​ത്താ​ന്‍ അ​ടു​ത്ത വ​ര്‍​ഷ​വും സി​വി​ല്‍ സ​ര്‍​വീ​സ് എ​ഴു​താ​നാ​ണ് ഊ​ര്‍​മിള​യു​ടെ ആ​ഗ്ര​ഹം.​ കു​ട്ടി​ക്കാ​ലം മു​ത​ല്‍ ത​ന്നെ സി​വി​ല്‍ സ​ര്‍​വീ​സ് സ്വ​പ്നം ക​ണ്ട ഊ​ര്‍​മിള​യു​ടെ ആ​ഗ്ര​ഹം പോ​ലെ റാ​ങ്ക് നേ​ടാ​ന്‍ ക​ഴി​ഞ്ഞു എ​ന്ന​ത് ആ​ത്മ വി​ശ്വാ​സം വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​എ​സിക്ക് പ​ഠി​ക്കു​ന്ന അ​ള​ക​യാ​ണ് സ​ഹോ​ദ​രി.