തീരദേശ ജാഥയ്ക്ക് സ്വീകരണം നൽകും
1548322
Tuesday, May 6, 2025 6:24 AM IST
കൊല്ലം: കടലവകാശം കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് ഫ്രണ്ട് - എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ നയിക്കുന്ന തീരദേശ സംരക്ഷണ ജാഥയ്ക്ക് എട്ടിന് കൊല്ലത്ത് സ്വീകരണം നൽകും. ജില്ലയുടെ തീരദേശ മേഖലയായ അഴീക്കലിൽ രാവിലെ 10നാണ് സ്വീകരണം നൽകുക. തുടർന്ന് തീരദേശ മേഖലകളിലെ വിവിധ സ്വീകരണ പോയിന്റുകൾ സന്ദർശിച്ച് കൊല്ലം പോർട്ടിൽ ജാഥ സമാപിക്കും.
കേരള കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലാകും സ്വീകരണം നൽകുന്നത്. പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാ പ്രസിഡന്റും ട്രാക്കോ കേബിൾ കോർപ റേഷൻ ചെയർമാനുമായ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ ശ്രീരാഗ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആദിക്കാട് മനോജ്, ഇഖ്ബാൽ കുട്ടി, ജോസ് മത്തായി, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വൈ.സുനറ്റ്, പാർട്ടി നേതാക്കളായ വാളത്തുംഗൽ വിനോദ്, അബ്ദുൾ സലാം അൽഹാന, തഴവ മുജീബ്, ശാന്താലയം സുരേഷ്, എ.ജി.അനിത, യൂത്ത് ഫ്രണ്ട് നേതാക്കളായ ജോബിൻ എലിക്കാട്ടൂർ, ഷബീർ ഷാ, സജീർ കുന്നത്തൂർ, ബൈജു പതാരം എന്നിവർ പ്രസംഗിച്ചു.