പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
1548341
Tuesday, May 6, 2025 6:24 AM IST
ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 20 കാരൻ അറസ്റ്റിലായി. കല്ലമ്പലം ശങ്കരംമുക്ക് വിളയിൽ വീട്ടിൽ ആദിത്യൻ (20)നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
2023-ൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട വെളിനല്ലൂർ സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായ ആദിത്യൻ കുട്ടിയെ കഴിഞ്ഞ രണ്ടുവർഷമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി രാത്രിയായിട്ടും മടങ്ങി എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ആദിത്യന്റെ വീട്ടിൽ കണ്ടെത്തി.
വീട്ടുകാർ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും വീട്ടുകാരോടൊപ്പം പോകാൻ കുട്ടി തയാറായില്ല. തുടർന്ന് വീട്ടുകാർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വിവരമറിയിക്കുകയും വെൽഫെയർ കമ്മിറ്റിപ്രവർത്തകർ സ്ഥലത്തെത്തി പെൺകുട്ടിയെ കൊല്ലം സ്നേഹതീരം കേന്ദ്രത്തിലേക്ക് മാറ്റി.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് പൂയപ്പള്ളി പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ആദിത്യനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂയപ്പള്ളി എസ്എച്ച്ഒ എസ്.ടി.ബിജുവിന്റെ നിർദേശപ്രകാരം എസ്ഐ രജനീഷ് മാധവൻ, സിപിഒമാരായ റിജു,സാബു,അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.