അനധികൃത പാക്കിസ്ഥാൻ പൗരന്മാരെ പുറത്താക്കണമെന്ന്
1548333
Tuesday, May 6, 2025 6:24 AM IST
കൊല്ലം: അനധികൃത പാക്കിസ്ഥാൻ പൗരന്മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ നടത്തി.
സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് അധ്യക്ഷനായി. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ ബി.ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇടവട്ടം വിനോദ്, പ്രകാശ് പാപ്പാടി എന്നിവർ പ്രസംഗിച്ചു.