സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം വെളിപ്പെടുത്തണം: ഗോൾഡ് മർച്ചന്റ്സ് അസോ.
1548343
Tuesday, May 6, 2025 6:24 AM IST
കൊല്ലം: കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റുവരവും നികുതി വരുമാനവും വെളിപ്പെടുത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാനസംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ കൺവൻഷൻ കൊല്ലം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.സുരേന്ദ്രന് സ്വീകരണവും നൽകി.
ജൂൺ 27 മുതൽ 29വരെ അങ്കമാലി അറ്റ്ലസ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന കേരള ഇന്റർനാഷണൽ ജ്വല്ലറി ഫെയറിന്റെ റോഡ് ഷോയും സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, എം.സി.ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലം ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ.എസ്.അബ്ദുൾ നാസർ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പുതിയ ജില്ലാ പ്രസിഡന്റായി ബി. പ്രേമാനന്ദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറിയായി എസ്.പളനി, ജില്ലാ ട്രഷററായി എസ്.സാദിഖ് എന്നിവരെയും തെരഞ്ഞെടുത്തു.