ആർ.ബാലകൃഷ്ണപിള്ളയുടെ ഓർമകൾക്ക് പുനർജനിയായി സാംസ്കാരിക കേന്ദ്രം
1548324
Tuesday, May 6, 2025 6:24 AM IST
കൊല്ലം: കേരള കോൺഗ്രസ് - ബി നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ളയുടെ സ്മരണാർഥമുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണത്തിന് തുടക്കം. നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് നിർമാണ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചത്.
കൊട്ടാരക്കര ചന്തമുക്ക് മൈതാനിയിലാണ് നിർമിക്കുക.
സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചത് വിധിയോഗിച്ചാണ് പൂർത്തിയാക്കുക. അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. മന്ദിരവും പാർക്കുമാണ് പിതാവിന്റെ സ്മരണകളായി പുനർജനിക്കുകയെന്ന് അധ്യക്ഷനായ മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
ശബരിമല ബെപാസിന്റെ ആശയം മുന്നോട്ടുവച്ചത് ബാലകൃഷ്ണ പിള്ളയാണെന്നും സ്മാരകത്തിനോടൊപ്പം അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. കേരള കോൺഗ്രസ് - ബി ജില്ലാ പ്രസിഡന്റ് എ. ഷാജു, കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.