സ്വയംസഹായ സംഘങ്ങളുടെ വാർഷികാഘോഷം
1548338
Tuesday, May 6, 2025 6:24 AM IST
ചാത്തന്നൂർ : നടയ്ക്കൽ എൻഎസ്എസ് കരയോഗത്തിൽ കുടുംബസംഗമവും സ്വയം സഹായ സംഘങ്ങളുടെ വാർഷികവും നടന്നു.
പരിപാടികളുടെ ഉദ്ഘാടനം ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് സി.പുഷ്പജൻ പിള്ള അധ്യക്ഷനായിരുന്നു. സെക്രട്ടറി ഗിരീഷ്കുമാർ, യൂണിയൻ ഇൻസ്പെക്ടർ പ്രകാശ്, വനിതാ യൂണിയൻ ട്രഷറർ ജലജകുമാരി, മേഖല കോർഡിനേറ്റർ അംബിക മൗലീധരൻ, താലൂക്ക് യൂണിയൻ അംഗം എസ്.ആർ.മുരളീധരകുറുപ്പ് പാർവതി ദേവി, ഭദ്രദീപം, ലക്ഷ്മിദേവി എന്നിവർ പ്രസംഗിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഘത്തിന്റെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. തുടർന്ന് സംഘ അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികൾ നടന്നു.
പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് വനിതാ സമാജം സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടെ വാർഷിക പരിപാടികൾ സമാപിച്ചു.