വിമലഹൃദയ സ്കൂളിൽ എസ്പിസി അവധിക്കാല ക്യാമ്പ് 'മഞ്ജീരം 2025'തുടങ്ങി
1548331
Tuesday, May 6, 2025 6:24 AM IST
കൊല്ലം : പട്ടത്താനം വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് 'മഞ്ജീരം 2025' ആരംഭിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.വിപിൻ ഉദ്ഘാടനം നിർവഹിച്ചു. ഒ.ബി.രാജേഷ് അധ്യക്ഷത വഹിച്ചു.
പ്രഥമ അധ്യാപിക സിസ്റ്റർ ഫ്രാൻസിനി മേരി, പോലീസ് ഓഫീസർമാരായ വൈ.സാബു,എം.ജെ. ബിജോയ്, റെജീന ബീവി, സിപിഒമാരായ പ്രമീള പയസ്, ബി.ലിസി എന്നിവർ പ്രസംഗിച്ചു. ലഹരിക്കെതിരേയുള്ള വിവിധ പരിപാടികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.