കാവനാട് അത്യാധുനിക മത്സ്യമാര്‍ക്കറ്റിന് തറക്കല്ലിട്ടു
1548328
Tuesday, May 6, 2025 6:24 AM IST
ചവറ : നിയോജകമണ്ഡലത്തില്‍പ്പെട്ട കാവനാട് പബ്ലിക് മാര്‍ക്കറ്റ് ആധുനിക സംവിധാനങ്ങളോടെ പുനര്‍നിര്‍മിച്ച് നവീകരിക്കുന്ന ജോലിക്ക് തുടക്കമായി. നവീകരണത്തിന്റെ ശിലാസ്ഥാപന കർമം സുജിത് വിജയന്‍പിളള എംഎല്‍എ നിർവഹിച്ചു.
തിരക്കേറിയ മാര്‍ക്കറ്റുകളിലൊന്നാണ് കാവനാട് മാര്‍ക്കറ്റ്. പുതിയ മാര്‍ക്കറ്റിനായി കിഫ്ബിയില്‍നിന്നും 2.95 കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിർമാണം വൈകി.നിലവിലുളള മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന് സമീപം പി ഡബ്ല്യു ഡി പുറമ്പോക്ക് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. തീരദേശ വികസനകോര്പറേഷന് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ശിലാസ്ഥാപന ചടങ്ങില്‍ മേയര്‍ ഹണി ബഞ്ചമിന് അധ്യക്ഷയായി. ഡപ്യൂട്ടിമേയര്‍ ജയന്, മുന്‍ ഡപ്യൂട്ടിമേയര്‍ കൊല്ലം മധു, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.പവിത്ര, കൗണ്‍സിലര്‍മാരായ പുഷ്പാംഗദന്, ആശ, ദീപു ഗംഗാധരന്, എക്സിക്യൂട്ടീവ് എൻജിനിയര്‍ ഷീലു, യു.വി.വിനോദ്, എസ്.സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.