എന്‍സിസി മേധാവി പരിശീലന അവലോകനം നടത്തി
1548339
Tuesday, May 6, 2025 6:24 AM IST
കൊല്ലം: എന്‍സിസി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നടത്തുന്ന ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി മേധാവി കൂടിയായ മേജര്‍ ജനറല്‍ ഷണ്മുഖം.
കൊല്ലം ഗ്രൂപ്പ് ആസ്ഥാനത്ത് ഗ്രൂപ്പ് കമാൻഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷിന്റെ സാന്നിധ്യത്തില്‍ നടത്തിയ യോഗത്തില്‍ നേവല്‍ യൂണിറ്റിലെ കേഡറ്റുകള്‍ക്കായുള്ള ക്യാമ്പ് കെട്ടിടത്തിന്റെ നിർമാണ പുരോഗതിയും പരിശോധിച്ചു. സിവില്‍ ഉദ്യോഗസ്ഥരും കൊല്ലം-ആലപ്പുഴ യൂണിറ്റിലെ സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.