ലഹരിക്കെതിരേ ഫുട്ബോൾ മത്സരം നടത്തി
1548337
Tuesday, May 6, 2025 6:24 AM IST
ചവറ : കൊല്ലം രൂപതാ മദ്യവിരുദ്ധ സമിതിയുടെയും കോവിൽത്തോട്ടം ഫുട്ബോൾ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരേ കായിക പ്രതിരോധം എന്ന സന്ദേശവുമായി ഫുട്ബാൾ ടുർണമെന്റ് സംഘടിപ്പിച്ചു.
യുവാക്കളെ കായികരംഗത്തേക്ക് ആകർഷിച്ച് ജീവിതം ക്രിയാത്മകമാക്കി ലഹരിക്കെതിരേ പ്രതിരോധങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ടുർണമെന്റ് നടത്തിയത്.
ടുർണമെന്റ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ യോഹന്നാൻ ആന്റണി ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചവറ പഞ്ചായത്ത് അംഗം ആൻസി ജോർജ് അധ്യക്ഷയായി. ജോയൽ അജു, റൊണാർഡോ, ജിബിൻ, പ്രിൻസ് എന്നിവർ പ്രസംഗിച്ചു. കൊല്ലം രൂപതാ മദ്യവിരുദ്ധ കമ്മീഷൻ ഡയറക്ടർ റവ.ഡോ.മിൽട്ടൺ ജോർജ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പന്തളം റെഡ്സ്റ്റാർ ഒന്നാം സ്ഥാനവും കൊല്ലം ബോക്ക ജൂനിയേഴ്സ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. അഞ്ച് ജില്ലകളിൽ നിന്നായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.