അനധികൃത പാക്കിസ്ഥാനി - ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യസുരക്ഷയ്ക്ക് ഭീഷണി: രാജീവ് ചന്ദ്രശേഖർ
1548345
Tuesday, May 6, 2025 6:24 AM IST
കൊട്ടാരക്കര: അനധികൃതമായി താമസിക്കുന്ന പാക്കിസ്ഥാനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
അനധികൃത കുടിയേറ്റക്കാരെ കേരളത്തിൽ നിന്നും പുറത്താക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി എടുക്കണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ വികസിത കേരളം കൺവൻഷൻ കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജിപ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, ജില്ലാ ഇൻ ചാർജ് വി.വി രാജേഷ് എന്നിവർ പ്രസംഗിച്ചു.