പേവിഷബാധയേറ്റ് ഏഴുവസുകാരി മരിച്ച സംഭവം : ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കൊടിക്കുന്നിൽ
1548342
Tuesday, May 6, 2025 6:24 AM IST
കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് കൊട്ടാരക്കര വിളക്കുടിയിൽ ഏഴു വയസുകാരി നിയ ഫൈസൽ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.
മൂന്ന് തവണ പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിട്ടും രോഗം ഭേദമാകാതെ കുട്ടി മരണപ്പെട്ടത് ഗൗരവകരമാണ്. ഗുണനിലവാരമില്ലാത്ത വാക്സിൻ വിതരണം ചെയ്തത് മൂലമാണ് മരണം സംഭവിച്ചതെന്നും ഇത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയുടെയും അഴിമതിയുടെയും തെളിവാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മരുന്നു വിതരണം ചെയ്ത കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ മാതാപിതാക്കൾക്ക് സംസ്ഥാന സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
കൊടിക്കുന്നിൽ സുരേഷ് എംപി