റഫറി സൽമാൻ ഫാരിസിയെ ആദരിച്ചു
1548340
Tuesday, May 6, 2025 6:24 AM IST
പന്മന : ദാമൻ ആൻഡ് ദിയുവിൽ 19 മുതൽ നടക്കുന്ന ഖേലോ ഇന്ത്യ ദേശീയ ബീച്ച് സോക്കർ മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറീസ് പാനലിലേക്ക് കൊല്ലം ജില്ലാ റഫറീസ് അസോസിയേഷൻ സെക്രട്ടറി സൽമാൻ ഫാരിസിയയേയും തെരഞ്ഞെടുത്തു.
തുടർച്ചയായി രണ്ടാം തവണയാണ് ദേശീയ മത്സരങ്ങളിലേക്ക് സൽമാനെ തെരഞ്ഞെടുക്കുന്നത്. ഇന്റർ യൂണിവേഴ്സിറ്റി സംസ്ഥാന ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള സൽമാൻ ഫാരിസിയായെ ജില്ലാ ഫുട്ബോൾ അസോസിയേഷ െ ന്റ ആഭിമുഖ്യത്തിൽ ആദരിച്ചു.
ഫുട്ബോൾ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി.സുധീഷ് കുമാറാണ് സൽമാനെ ആദരിച്ചത്. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ചേഷ്, നിസാറുദീൻ കന്നയിൽ, സി.മനോജ് കുമാർ,അബ്ദുൾറഹീം, നിയാസുദീൻ, നജീബ്,നിസാം സന, മഠത്തിൽ നൗഷാദ്, ഇർഷാദ്,പ്രമോദ്, വിനോദ് കുമാർ, സോനു തേവലക്കര എന്നിവരും എംഎഫ്എ സോക്കർ സ്കൂളിലെ വിദ്യാർഥികളും പങ്കെടുത്തു.