കാൻസർ മരുന്നു ഫണ്ട് വർധിപ്പിക്കണമെന്ന്
1548329
Tuesday, May 6, 2025 6:24 AM IST
പുനലൂർ: കേരളത്തിൽ കാൻസർ രോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ കാൻസർ മരുന്ന് വാങ്ങുന്നതിന് നൽകുന്ന ഫണ്ട് വിഹിതം വർധിപ്പിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.
കാൻസർ മരുന്ന് വാങ്ങുന്നതിന് മെഡിക്കൽ സർവീസ് കോർപറേഷന് നൽകുന്ന ഫണ്ടിൽ കുറവ് വരുത്തുന്നത് ആശുപത്രികളിലെ ചികിത്സയെ ബാധിക്കും. പുതുതായി വിപണിയിൽ ലഭ്യമാകുന്ന മരുന്നുകൾ വാങ്ങുന്നതിന് കൂടുതൽ തുക ആവശ്യമായി വരുന്നുണ്ട്. സർക്കാർ കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ കാൻസർ ചികിത്സാകേന്ദ്രങ്ങൾക്ക് കൂടുതൽ മരുന്നുകൾ ലഭിക്കുകയുള്ളൂ.
സർക്കാർ നൽകുന്ന ഫണ്ടിൽ വർധനവ് വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ആവശ്യപ്പെട്ടു.