ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​ന​വു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ
Saturday, April 13, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു​വ​രി​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഐ​സ​ക് ഏ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​ന പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യും ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നു​ക​ളും സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ടും​ബ​യോ​ഗം പ​രി​പാ​ടി​ക​ളി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ​ര്യ​ട​ന പ​രി​പാ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

ആ​ന്‍റോ ആ​ന്‍റ​ണി ഇ​ന്ന് കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി ഇ​ന്ന് കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ർ, അ​രു​വാ​പ്പു​ലം, വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം, കോ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം. രാ​വി​ലെ തി​രു​മ​ങ്ങാ​ട് ജം​ഗ്ഷ​നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ർ​ഷ​ക​രെ ദ്രോ​ഹി​ച്ച സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ ജ​നം വി​ധി​യെ​ഴു​തും: ജോ​യ് ഏ​ബ്ര​ഹാം

പൂ​ഞ്ഞാ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പൂ​ഞ്ഞാ​ർ ബ്ലോ​ക്ക് പ​ര്യ​ട​നം വ​ഴി​ക്ക​ട​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു. പൂ​ഞ്ഞാ​ർ ബ്ലോ​ക്ക് പ​ര്യ​ട​നം മു​ൻ എം​പി ജോ​യ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രെ ദ്രോ​ഹി​ച്ച കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ജോ​യ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും വേ​ണ്ടി​യാ​ണ് ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​യ് പൊ​ട്ട​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ജു പു​ളി​ക്ക​ൽ, ജോ​മോ​ൻ ഐ​ക്ക​ര, പ്ര​കാ​ശ് പു​ളി​ക്ക​ൽ, വി.​ജെ. ജോ​സ്, സ​തീ​ഷ് കു​മാ​ർ, കെ.​സി. ജെ​യിം​സ്, തോ​മ​സു​കു​ട്ടി മൂ​ന്നാ​നി​പ​ള്ളി, പ​യ​സ് ക​വ​ള​മാ​ക്ക​ൽ, ഹ​രി മ​ണ്ണു​മ​ഠം, അ​സീ​സ് പ​ത്താ​ഴ​പ്പ​ടി, ജോ​ർ​ജ് ജേ​ക്ക​ബ്, എ.​ജെ. ജോ​ർ​ജ്, ടി.​ഡി. ജോ​ർ​ജ്,

ബി​നോ​യ് ജോ​സ​ഫ്, ഓ​മ​ന ഗോ​പാ​ല​ൻ, ബേ​ബി മു​ത്ത​നാ​ട്ട്, ജ​യ​റാ​ണി തോ​മ​സു​കു​ട്ടി, പി. ​മു​രു​ക​ൻ, സി​റി​ൽ റോ​യ്, ജി.​എ​സ്. റെ​ജി, ജെ​സി​ൻ മേ​ക്കാ​ട്ട്, ഡോ. ​തോ​മ​സ് പു​ളി​ക്ക​ൻ, വ​ർ​ക്കി​ച്ച​ൻ വ​യ​മ്പ​ത്ത​നാ​ൽ, ടോ​മി മാ​ട​പ്പ​ള്ളി, റി​ജോ കാ​ഞ്ഞ​മ​ല, ടോം ​കു​ന്ന​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​ഴി​ക്ക​ട​വ് നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം തീ​ക്കോ​യി, വെ​യി​ൽ​കാ​ണാം​പാ​റ, തി​ട​നാ​ട് ടൗ​ൺ, ചേ​ന്നാ​ട് അ​മ്പ​ലം​ഭാ​ഗം, നെ​ല്ലി​ക്ക​ച്ചാ​ൽ, പൂ​ഞ്ഞാ​ർ ടൗ​ൺ, അ​ന​ക്കു​ഴി, പ​റ​ത്താ​നം വ​ഴി ഏ​ന്ത​യാ​ർ ടൗ​ണി​ൽ അ​വ​സാ​നി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.