ക​ട​ന്പ​നാ​ട് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ൾ
Saturday, April 13, 2024 3:30 AM IST
പ​ത്ത​നം​തി​ട്ട: ക​ട​മ്പ​നാ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ൾ നാ​ളെ മു​ത​ൽ 22 വ​രെ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 10ന് ​പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്, രാ​ത്രി ഏ​ഴി​ന് കു​ടും​ബ​സം​ഗ​മ​ത്തി​ന് ഫാ. ​ജോ​ൺ ചെ​ല്ലാ​നി ക​പ്പൂ​ച്ചി​ൻ നേ​തൃ​ത്വം ന​ൽ​കും.

15 മു​ത​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന. 15നു ​രാ​ത്രി ഏ​ഴി​ന് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം റ​വ.​ഡോ. ത​ന്പി വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കും. 19ന് ​വൈ​കു​ന്നേ​രം 6.30ന് ​സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ​ക​ലാ​പ​രി​പാ​ടി​ക​ൾ, 20നു ​രാ​വി​ലെ 10ന് ​മെ​ഡി​ക്ക​ൽ ക്യാ​മ്പ്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം, 6.30ന് ​റാ​സ.

21നു ​രാ​വി​ലെ 7.30ന് ​കു​ർ​ബാ​ന​യ്ക്ക് ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​രി​ശു​ദ്ധ മൂ​ന്നാം മാ​ർ​ത്തോ​മ്മ പു​ര​സ്കാ​രം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മാ​നി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ക്വി​സ് മ​ത്സ​രം, 6.30ന് ​റാ​സ, രാ​ത്രി 9.30ന് ​ചെ​ണ്ട​മേ​ളം,

ബാ​ൻ​ഡ്സെ​റ്റ് ഡി​സ്പ്ലേ, മാ​ർ​ഗം​ക​ളി. 22നു ​രാ​വി​ലെ 7.30ന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 9.30ന് ​പ​രി​ശു​ദ്ധ മൂ​ന്നാം മാ​ർ​ത്തോ​മ്മ അ​നു​സ്മ​ര​ണം, 9.45ന് ​സ്വ​ർ​ഗീ​യ നി​ക്ഷേ​പ​ഫ​ണ്ട് വി​ത​ര​ണം, ത​ണ​ൽ ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം, 10ന് ​പ്ര​ദ​ക്ഷി​ണം, ശ്ലൈ​ഹി​ക വാ​ഴ്വ്, കൊ​ടി​യി​റ​ക്ക്, വെ​ച്ചൂ​ട്ട്.

വി​കാ​രി ഫാ. ​ജേ​ക്ക​ബ് കോ​ശി, ട്ര​സ്റ്റി സാ​ബു പാ​പ്പ​ച്ച​ൻ പ​ന​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ, സെ​ക്ര​ട്ട​റി ബി​നു​മോ​ൻ എ​സ്. ച​രി​ഞ്ഞ​കാ​ലാ​യി​ൽ, രാ​ജു തോ​മ​സ്, ജെ. ​രാ​ജു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കൊ​റ്റ​നാ​ട് പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റ് നാ​ളെ

കൊ​റ്റ​നാ​ട്: സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യു​ടെ 45-ാമ​ത് ഇ​ട​വ​ക പെ​രു​ന്നാ​ളും വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ​യും നാ​ളെ മു​ത​ല്‍ 23 വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്‌​കാ​ര​ത്തേ തു​ട​ര്‍​ന്ന് കു​ര്‍​ബാ​ന. 10.30ന് ​ഡോ. ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ക്കും. സു​വ​ര്‍​ണ ജൂ​ബി​ലി പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ​യും ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദി​മോ​സ് നി​ര്‍​വ​ഹി​ക്കും. വി​ക​രി ഫാ. ​സൈ​മ​ണ്‍ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ഫാ. ​ഏ​ബ്ര​ഹാം ശാ​മു​വേ​ല്‍ സ​ന്ദേ​ശം ന​ല്‍​കും. ഇ​ട​വ​ക​യി​ലെ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ക്കും. 17നു ​രാ​വി​ലെ മാ​രാ​മ​ണ്‍ സ​മ​ഷ്ടി​യി​ല്‍ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സു​മൊ​ത്ത് സ​ണ്‍​ഡേ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന "ഗു​രു​സ​വി​ധേ' പ​രി​പാ​ടി. 19നു ​രാ​വി​ലെ 10.30ന് ​ഇ​ട​വ​ക കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ ഫാ. ​ഷാ​നു ഏ​ബ്ര​ഹാം ധ്യാ​നം ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​മ​ര്‍​ത്ത​മ​റി​യം സ​മാ​ജം നേ​തൃ​ത്വ​ത്തി​ല്‍ നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന​ത​ല ക്വി​സ് മ​ത്സ​രം.

20, 21 തീ​യ​തി​ക​ളി​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ യോ​ഗ​ങ്ങ​ളി​ല്‍ ഫാ. ​സാം​സ​ണ്‍ എം. ​സൈ​മ​ണ്‍, ഫാ. ​ജോ​ണ്‍ ടി. ​വ​ര്‍​ഗീ​സ് കു​ള​ക്ക​ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 21നു ​രാ​വി​ലെ എ​ട്ടി​ന് കു​ര്‍​ബാ​ന. പ​ത്തി​ന് യു​വ​ജ​ന​പ്ര​സ്ഥാ​നം നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ​പ്പു​ര​ഹി​ത വാ​ര്‍​ഡ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം.

22നു ​രാ​വി​ലെ ഒ​മ്പ​തി​ന് പ​ള്ളി​പ്പ​ടി കു​രി​ശി​ങ്ക​ല്‍ പ്രാ​ര്‍​ഥ​ന, ചെ​മ്പെ​ടു​പ്പ് സ​മ​ര്‍​പ്പ​ണം, നേ​ര്‍​ച്ച സ്വീ​ക​ര​ണം. പ​ത്തു മു​ത​ല്‍ യു​വ​ജ​ന പ്ര​സ്ഥാ​നം നേ​തൃ​ത്വ​ത്തി​ല്‍ അ​ഖ​ണ്ഡ​പ്രാ​ര്‍​ഥ​ന.

വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ​ന​മ​സ്‌​കാ​രം. രാ​ത്രി ഏ​ഴി​ന് റാ​സ. എ​ട്ടി​ന് വൃ​ന്ദാ​വ​നം കു​രി​ശി​ങ്ക​ല്‍ റാ​സ​യ്ക്കു സ്വീ​ക​ര​ണം. ഒ​മ്പ​തി​ന് പ​ള്ളി​യി​ല്‍ ശ്ലൈ​ഹി​ക വാ​ഴ്‌​വ്. 23നു ​രാ​വി​ലെ എ​ട്ടി​ന് മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പെ​രു​ന്നാ​ള്‍ കു​ര്‍​ബാ​ന. മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, പ്ര​ദ​ക്ഷി​ണം, ആ​ശി​ര്‍​വാ​ദം, നേ​ര്‍​ച്ച​വി​ള​മ്പ് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ള്‍ കൊ​ടി​യി​റ​ങ്ങും.