തോ​മ​സ് ഐ​സ​ക്കി​ന് അ​ടൂ​രി​ല്‍ സ്വീ​ക​ര​ണം
Sunday, April 14, 2024 3:57 AM IST
അ​ടൂ​ര്‍: പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​തോ​മ​സ് ഐ​സ​ക് ഇ​ന്ന​ലെ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ മ​ണ്ണ​ടി വേ​ലു​ത്ത​മ്പി സ്മാ​ര​ക​ത്തി​ല്‍​നി​ന്നും തു​ട​ക്കം കു​റി​ച്ച സ്വീ​ക​ര​ണ​പ​ര്യ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​ഴം​കു​ളം, ഏ​റ​ത്ത്, പ​ള്ളി​ക്ക​ല്‍, പ​ന്ത​ളം ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി രാ​ത്രി ക​ട​യ്ക്കാ​ട് സ​മാ​പി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി.

പൂ​ക്ക​ളും പു​സ്ത​ക​ങ്ങ​ളും ന​ല്കി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ വ​ര​വേ​റ്റ​ത്. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ബി. ഹ​ര്‍​ഷ​കു​മാ​ര്‍, ടി.​ഡി. ബൈ​ജു, ഡി. ​സ​ജി, സ​ജു മി​ഖാ​യേ​ല്‍, ശ്രീ​ഗ​ണേ​ഷ്, രാ​ജ​ന്‍ സു​ലൈ​മാ​ന്‍, സാം​സ​ണ്‍ ഡാ​നി​യേ​ല്‍, ടി. ​മു​രു​കേ​ഷ്, എ​സ്. മ​നോ​ജ്, കെ.​എ​സ്. അ​രു​ണ്‍, എം. ​അ​ലാ​വു​ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.