302-ാമ​ത് സ്നേ​ഹ​ഭ​വ​നം വി​ഷു​ക്കൈ​നീ​ട്ട​മാ​യി വി​ധ​വ​യാ​യ ഷൈ​നി​ക്കും കു​ടും​ബ​ത്തി​നും
Sunday, April 14, 2024 4:04 AM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ സ്വ​ന്ത​മാ​യി വീ​ടു​ക​ൾ ഇ​ല്ലാ​തെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന നി​രാ​ലം​ബ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 302-ാമ​ത് സ്നേ​ഹ​ഭ​വ​നം മ​ച്ചി​പ്ലാ​വ് ആ​യു​ത്തും​പ​റ​മ്പി​ൽ വി​ധ​വ​യാ​യ ഷൈ​നി​ക്കും കു​ടും​ബ​ത്തി​നു​മാ​യി ചി​ക്കാ​ഗോ മ​ല​യാ​ളി അ സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ആ​ഗ്ന​സ് മാ​ത്യു​വി​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും ആ​ഗ്ന​സ് മാ​ത്യു നി​ർ​വ​ഹി​ച്ചു.

ഭ​ർ​ത്താ​വ് മ​രി​ച്ചു​പോ​യ ഷൈ​നി വ​ർ​ഷ​ങ്ങ​ളാ​യി മ​ക​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നു മു​മ്പ് മ​ക​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ക​യും ഷൈ​നി​യും മ​ക​ന്‍റെ കു​ഞ്ഞു​മ​ട​ങ്ങു​ന്ന കു​ടും​ബം വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​തെ എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ൽ ക​ഴി​യു​മ്പോ​ൾ മ​ച്ചി​പ്ലാ​വി​ൽ പി.​എ. സാ​ബു നാ​ല് സെ​ന്‍റ് സ്ഥ​ലം ദാ​ന​മാ​യി ന​ല്കു​ക​യും തു​ട​ർ​ന്ന് ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും അ​ട​ങ്ങി​യ വീ​ട് ഡോ. ​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ല്കു​ക​യു​മാ​യി​രു​ന്നു.

ചി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് സ്നേ​ഹ​ഭ​വ​ന​മാ​ണ് ഇ​വ​ർ​ക്കാ​യി ടീ​ച്ച​ർ വി​ഷു​ക്കൈ​നീ​ട്ട​മാ​യി ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ, അ​ന്ന​മ്മ എ​ബ്ര​ഹാം, പി.​എ. സാ​ബു, പി.​എ. ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.