ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും: തോ​മ​സ് ഐ​സ​ക്
Monday, April 15, 2024 11:52 PM IST
റാ​ന്നി: മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം ന​ല്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ൽ​ഡി​എ​ഫ് ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഐ​സ​ക്. റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലി​ല്ലാ​യ്മ, സം​രം​ഭ​ക​ത്വ വി​ക​സ​നം, ടൂ​റി​സം, മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​പ്പാ​റ​യി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ് ചു​ങ്ക​പ്പാ​റ അ​ധ്യ​ഷ​ത വ​ഹി​ച്ചു. എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട്, അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി രാ​ത്രി മു​ക്കു​ഴി സ്റ്റാ​ർ മു​ക്കി​ൽ സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ, രാ​ജു ഏ​ബ്ര​ഹാം, പി.​ആ​ർ. പ്ര​സാ​ദ്, റോ​ഷ​ൻ റോ​യി മാ​ത്യു, കെ. ​സ​തി​ഷ്, കെ. ​അ​ൻ​സാ​രി, സു​രേ​ഷ്, സ​ന്തോ​ഷ് കെ. ​ചാ​ണ്ടി, ജോ​യി വ​ള്ളി​ക്കാ​ല, പ്ര​സാ​ദ് എം. ​ഭാ​സ്ക​ർ, ലീ​ല ഗം​ഗാ​ധ​ര​ൻ, ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക് ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണ​പ​ര്യ​ട​നം ന​ട​ത്തി.

രാ​വി​ലെ ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​നം ച​ന്ത​ക്ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ് കെ. ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടും​കു​ന്നം, ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം ശാ​ന്തി​പു​ര​ത്ത് സ​മാ​പി​ച്ചു.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ പൂ​ക്ക​ളും പു​സ്ത​ക​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ന​ല്കി​യാ​ണ് ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ര​വേ​റ്റ​ത്. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​ജെ. തോ​മ​സ്, എ.​വി. റ​സ​ൽ, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഗി​രീ​ഷ് എ​സ്. നാ​യ​ർ, ഷെ​മീം അ​ഹ​മ്മ​ദ്. വി.​ജി. ലാ​ൽ, എ.​എം. മാ​ത്യു, എം.​എ. ഷാ​ജി, പി.​എ. താ​ഹ തു​ടങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​മു​ഖ ഫു​ട്ബോ​ൾ ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി അ​ബു​ദാ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ബു​ദാ​ബി ക​പ്പി​ൽ മ​ത്സ​രി​ച്ച കാ​നം സ്വ​ദേ​ശി ദ​യാ​ൽ ഡേ​വ​ഡ് സാ​മു​വ​ലി​നെ​യും പാ​റ​മ​ട​ക്കു​ള​ത്തി​ൽ വീ​ണ ആ​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ എം.​ഡി. മോ​നി​ഷ​യേ​യും സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ടെ തോ​മ​സ് ഐ​സ​ക് ആ​ദ​രി​ച്ചു.