നഴ്സസ് വാരാഘോഷം ഇന്നു മുതല്‍
1548019
Monday, May 5, 2025 3:39 AM IST
പത്തനംതിട്ട: ലോക നഴ്സസ് ദിനത്തിന്റെ ഭാഗമായി സര്‍ക്കാർ, സ്വകാര്യ, പബ്ലിക് ഹെല്‍ത്ത് വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ വാരാഘോഷം സംഘടിപ്പിക്കും. ഇന്നു മുതല്‍ 12 വരെ വിപുലമായ പരിപാടികളോടെയാണ് വാരാഘോഷം.
ഇന്നു രാവിലെ ഒമ്പതിന് റാന്നി മാര്‍ത്തോമ്മ മെഡിക്കല്‍ മിഷന് സെന്ററില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ വാരാഘോഷം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്. അജയകുമാര്‍ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തും. നാളെ മെഡിക്കല്‍ ക്യാമ്പും ഭക്ഷണക്കിറ്റ് വിതരണവും ലഹരിവിരുദ്ധ പരിപാടികളും നടത്തും. ഏഴിന് കായിക മത്സരങ്ങള്‍, എട്ടിന് ക്വിസ്, രചനാ മത്സരങ്ങള്‍, ഒമ്പതിന് കലാമത്സരങ്ങള്‍, 10ന് യോഗ, മെഡിറ്റേഷന്‍ തുടങ്ങിയ പരിപാടികളും നടക്കും.
12ന് സമാപന സമ്മേളനം പത്തനംതിട്ടയില്‍ നടക്കും. രാവിലെ എട്ടിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് ആരംഭിക്കുന്ന റാലി ടൗണ്‍ ചുറ്റി അബാന്‍ ഓഡിറ്റോറിയത്തില്‍ സമാപിക്കും. ഡെപ്യൂട്ടി ഡിഎംഒ ഡോ. സേതുലക്ഷമി റാലി ഫ്ളാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടന ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അധ്യക്ഷത വഹിക്കും. ലഹരിവിരുദ്ധ മുഖാമുഖം, നഴ്സസ് ദിനസന്ദേശം, മുതിര്‍ന്ന നഴ്സുമാരെ ആദരിക്കല്‍, അവാര്‍ഡ് ദാനം, സമ്മാനദാനം, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും.