ചെങ്ങരൂര്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാള്‍
1548020
Monday, May 5, 2025 3:39 AM IST
ചെങ്ങരൂര്‍: സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ തിരുനാളിനു തുടക്കമായി. ഒമ്പതിനു സമാപിക്കും. ഇന്നു രാവിലെ 6.30ന് കുര്‍ബാന. നാളെ 8.30ന് കാരുണ്യ സ്പര്‍ശം, ഏഴിന് രാവിലെ ഏഴിന് കുര്‍ബാന. വൈകുന്നേരം ആറിന് ഇടവകദിന സമ്മേളനത്തില്‍ തിരുവല്ല അതിരൂപത വികാരി ജനറാള്‍ റവ. ഡോ.ഐസക് പറപ്പള്ളില്‍ അധ്യക്ഷത വഹിക്കും.
7.30ന് ബിജു സൗപര്‍ണികയുടെ മാജിക് ഷോ എട്ടിനു രാവിലെ 6.30ന് കുര്‍ബാന. വൈകുന്നേരം ആറിന് മങ്കുഴിപ്പടി കുരിശടിയില്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിയിലേക്കു റാസ. ഒമ്പതിനു രാവിലെ 7.30ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസിനു സ്വീകരണം. തുടര്‍ന്ന് കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്.
വികാരി റവ. ഡോ. തോമസുകുട്ടി പതിനെട്ടില്‍, സഹവികാരി ഫാ. ജസ്റ്റിന് ഓലിക്കല്‍, സെക്രട്ടറി മാത്യൂസ് അലക്സ്, ട്രസ്റ്റി ജോസി ടോം എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടത്തിവരുന്നു.