ജില്ലാ കൺവൻഷൻ നടത്തി
1548021
Monday, May 5, 2025 3:40 AM IST
കോഴഞ്ചേരി: സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എല്‍ദോ ജോണ്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എന്‍. പത്മകുമാരിയമ്മ അധ്യക്ഷത വഹിച്ചു. ടി. ഷൈമ, ശരണ്യ ആര്. നായര്‍, എം.എസ്. ശ്രീക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു. കെ. ഹരികുമാര്‍, ആര്. രഞ്ജിത്, പി.ഡി. ലിന്‍സി എന്നിവര്‍ക്ക് യോഗം യാത്രയയപ്പ് നല്കി.