അടൂര്‍, തിരുവല്ല പോലീസ് സ്റ്റേഷനുകള്‍ വിഭജിക്കണം: കെപിഒഎ
1548023
Monday, May 5, 2025 4:05 AM IST
പത്തനംതിട്ട: വിശാലമായ അതിര്‍ത്തിയുള്ള തിരുവല്ല, അടൂര്‍ പോലീസ് സ്റ്റേഷനുകളുടെ പരിധികള്‍ വിഭജിച്ച് പുതിയ സ്റ്റേഷനുകള്‍ സൃഷ്ടിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവല്ലയിലെ ഇരവിപേരൂരും അടൂരിലെ പള്ളിക്കലിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാല്‍ ഇവിടെ രണ്ടിടത്തും പുതിയ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍വാഹകസമിതി അംഗം ഐ. ഷിറാസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. അഡീഷണല്‍ എസ്പി ആര്. ബിനു മുഖ്യപ്രഭാഷണം നടത്തി.
പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഡിവൈഎസ്പിമാരായ ആര്. ശ്രീകുമാര്‍, ആര്. ജോസ്, ആര്. ജയരാജ്, ടി. രാജപ്പന്, ജി. സന്തോഷ്കുമാര്‍, അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി എം. ഹരിലാല്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രേംജി കെ. നായര്‍, കെ.ആര്. ഷെമിമോള്‍, സ്റ്റാഫ് കൗണ്‍സില്‍ അംഗം കെ.ജി. സദാശിവന്, ആര്. കൃഷ്ണകുമാര്‍, വി. സഞ്ജുകൃഷ്ണന്‍, വി. വിജയകാന്ത്, ശ്യാംകുമാര്‍, സി.ആര്. ബിജു, കെ.ബി. അജി, എസ്. ഋഷികേശ്, ഡി. പുഷ്പകുമാര്‍, പി.ബി. ഹരിലാല്‍, എ.ആര്. രവീന്ദ്രന്, എം. ബിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പൊതുസമ്മേളനം ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മെഡല്‍ ജേതാക്കളെ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍ ആദരിച്ചു. ഭവനനിര്‍മാണ ധനസഹായ വിതരണം പിന്നാക്ക വികസന കോര്പറേഷന് ഡയറക്ടര്‍ ടി.ഡി. ബൈജു നിര്‍വഹിച്ചു.
ശിശുക്ഷേമ സമിതിക്കുള്ള ചെക്ക് പി.ബി. ഹര്‍ഷകുമാര്‍ കൈമാറി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. ബിജു പ്രതിഭകളെ ആദരിച്ചു. ഫോക്ലോര് അക്കാഡമി മുന്‍ ചെയര്മാന് സി.ജെ. കുട്ടപ്പന് മുഖ്യാതിഥിയായിരുന്നു.