പ്ലാറ്റിനം ജൂബിലി ആഘോഷം
1548025
Monday, May 5, 2025 4:05 AM IST
ആറന്മുള: മല്ലപ്പുഴശേരി യുവജന വായനശാലയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് രവിവര്‍മരാജ പ്രസാദ് അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ എ. പത്മകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍,
ത്രിതല ജനപ്രതിനിധികളായ ജിജി ചെറിയാന് മാത്യു, സതീദേവി, വായനശാല സെക്രട്ടറി ജി. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.