ട്രാഫിക് സുരക്ഷ കോൺവെക്സ് മിറർ സ്ഥാപിച്ചു
1548027
Monday, May 5, 2025 4:05 AM IST
പുല്ലാട്: സീനിയര്‍ ചേംബര്‍ ടൗണ്‍ റീജിയന്റെ നേതൃത്വത്തില്‍ പുല്ലാട് വിവേകാനന്ദ ഹൈസ്കൂള്‍ കവാടത്തിന് മുമ്പിലായി ട്രാഫിക് സുരക്ഷയ്ക്കായി ട്രാഫിക് സേഫ്റ്റി കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു.
കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ്കുമാര്‍ മിറര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി.ആര്. മണിക്കുട്ടന് നായര്‍ അധ്യക്ഷത വഹിച്ചു. ജോണ്സണ് ആലക്കാട്ടില്, രാജേഷ് സുരഭി, അനീഷ് വരിക്കണ്ണാമല, ടി.ജി. അനില്‍കുമാര്‍,
കെ. ജയ അജി, ബോബി ജോണ്‍, ജി. ശ്രീജിത്ത്, ജോര്‍ജ് ജോണ്‍ മാടോലില്‍, റോയി പരപ്പുഴ, ലിജു ടി. ജോര്‍ജ്, സിന്ധുലക്ഷ്മി, സഹദേവപ്പണിക്കര്‍, ശ്യാമ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.