തണ്ണിമത്തന് വിളവെടുത്തു
1548028
Monday, May 5, 2025 4:05 AM IST
കോട്ടാങ്ങല്‍: സിഡിഎസ് ജില്ലാ മിഷന് പദ്ധതി പ്രകാരം നടപ്പാക്കിയ തണ്ണിമത്തന് കൃഷി വിളവെടുപ്പ് ഉദ്ഘാടനം തുമ്പൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്തംഗം അമ്മിണി രാജപ്പന് അധ്യക്ഷത വഹിച്ചു.
സമൃദ്ധി ജെഎല്‍ജി അംഗമായ രമാഭായ്, രാഖി കൃഷ്ണന്, ബീന, ലതാകുമാരി എന്നിവരാണ് തണ്ണിമത്തന് കൃഷി നടപ്പാക്കിയത്. കിരണ്‍, മൂക്കാസ ഇനങ്ങളാണ് വിളവെടുത്തത്. സിഡിഎസ് ചെയര്‍പേഴ്സണ്‍ സിന്ധു സാംകുട്ടി, വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു, ജെഎല്‍ജി, അയല്‍ക്കൂട്ടം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.