കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സമ്മേളനം
1548030
Monday, May 5, 2025 4:05 AM IST
പത്തനംതിട്ട: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയും പിടിച്ചെടുക്കുന്ന സമീപനമാണ് ഗവണ്മെന്റ് സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ആക്കിനാട് രാജീവിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റെജി പി. സാം മുഖ്യപ്രസംഗം നടത്തി. ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, ജനറല്‍ സെക്രട്ടറിമാരായ ജി. രഘുനാഥ് കുളനട, ബിജിലി ജോസഫ്, സംഘടനാ ഭാരവാഹികളായ പ്രേംകുമാര്‍, അര്‍ച്ചന, ഉഷ ഗോപിനാഥ്, അഖില്‍ ഓമനക്കുട്ടന്, സുധീഷ് ടി. നായര്‍, എം.പി. രാജു, അനില്‍ ശമുവേല്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ബിജു തുമ്പമണ്‍ - പ്രസിഡന്റ്, അഖില്‍ ഓമനക്കുട്ടന് - സെക്രട്ടറി, സി.എസ്. ഷിബു - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.