കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു
1548031
Monday, May 5, 2025 4:05 AM IST
കോഴഞ്ചേരി: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ തുണ്ടഴം കുടുംബശ്രീ കഫേ ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വത്സല വാസു, സ്ഥിരംസമിതി അധ്യക്ഷരായ അശ്വതി പി. നായര്‍, ടി. പ്രദീപ്കുമാര്‍,
അംഗങ്ങളായ എസ്. ശ്രീലേഖ, റോസമ്മ മത്തായി, ഉത്തമന് പുരുഷോത്തമന്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ വിജയമ്മ, പഞ്ചായത്ത് സെക്രട്ടറി സുമാഭായി അമ്മ, കുടുംബശ്രീ, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.