സീമെൻസ് ഫുട്ബോൾ സമാപിച്ചു
1548274
Tuesday, May 6, 2025 5:25 AM IST
തിരുവല്ല: തിരുമൂലപുരം കളരിയ്ക്കൽ ഗംഗാധര പണിക്കർ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള സീമെൻസ് ഫുട്ബോളിന്റെ ഫൈനൽ മത്സരത്തിൽ സീമെൻസ് ക്ലബ് തിരുമൂലപുരവും വള്ളിക്കാവ് എഫ്സി കൊല്ലവും ഒരോ ഗോൾ നേടി സമനില പാലിച്ച് സംയുക്ത ജേതാക്കളായി.
ക്ലബ് പ്രസിഡന്റ് ടി.പി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എംഎൽഎ സമ്മാനദാനം നിർവഹിച്ചു.
മുൻസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, മുൻ സന്തോഷ് ട്രോഫി കോച്ച് രഞ്ചി കെ.ജേക്കബ്, സന്തോഷ് അഞ്ചേരിൽ, പ്രസാദ് കരിപ്പക്കുഴി, വിനോദ് തിരുമൂലപുരം, ബേവൻ, സനൽ ജി.പണിക്കർ എന്നിവർ പ്രസംഗിച്ചു.