കോഴഞ്ചേരിയിൽനിന്ന് കഞ്ചാവ് പിടികൂടി
1548278
Tuesday, May 6, 2025 5:25 AM IST
കോഴഞ്ചേരി: കുറുന്തോട്ടിക്കൽ കെ.റ്റി തോമസ് അച്ചൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന് സമീപം വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടത്തിന്റെ കിടപ്പുമുറിയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.200 കിലോഗ്രാം കഞ്ചാവ് പത്തനംതിട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാറും പിടികൂടി.
ബിഹാർ കത്തിഹാർ സ്വദേശി രാജേഷ് കുമാർ സാഹയെ (26) കഞ്ചാവ് സൂക്ഷിച്ച കേസിൽ അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം കുറെ നാളുകളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.