പ്രവാസികൾ കേരളത്തിന്റെ പ്രതീക്ഷയും കരുത്തുമെന്ന് ഡോ. ജിനു സഖറിയ ഉമ്മൻ
1548279
Tuesday, May 6, 2025 5:25 AM IST
ചന്ദനപ്പള്ളി: പ്രവാസികളുടെ കൈയൊപ്പാണ് ഇന്ന് നാടിന്റെ ഉയർച്ചയുടെ മുഖച്ഛായയെന്നും കേരളത്തിന്റെ പ്രതീക്ഷയും നാടിന്റെ കരുത്തുമാണ് ഓരോ പ്രവാസിയെന്നും ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ . ജിനു സഖറിയ ഉമ്മൻ. ആഗോള തീർഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള ലോക പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാമത് സമരിറ്റിൻ ഭവന പ്രോജക്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം നിർവഹിച്ചു. ഡോ. എബ്രഹാം മാർ സെറാഫീം അനുഗ്രഹ പ്രഭാഷണം നടത്തി.
ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, വികാരി ഫാ. സുനിൽ ഏബ്രഹാം, ഫാ. ജോബിൻ യോഹന്നാൻ, ബാബുജി കോശി, പ്രീത് ജി. ജോർജ്, ലോക പ്രവാസി കൂട്ടായ്മ ജനറൽ കൺവീനർ മനോജ് ചന്ദനപ്പള്ളി, ഗീവർഗീസ് ഫിലിപ്പ്, ജെഗി ജോൺ, എതിൻ സാം ഏബ്രഹാം , സിറിയക് വർഗീസ്, അജീഷ് സാം അലക്സ്, ബിനീഷ് ബാബു, മനോജ് കെ. രാജൻ,ജിജോ ജോസഫ്, ലിബിൻ തങ്കച്ചൻ, ഷിജിൻ ജോൺസൺ, ബെന്നി കോട്ടപ്പുറം, ബിനോയി പീറ്റർ, ജസ്റ്റിൻ ജോസ്,ലീനാ ബോബി , റീബി അന്ന ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സമരിറ്റൻ മൂന്നും നാലും ഭവന പദ്ധതികളുടെ സമർപ്പണവും നടന്നു. ബാലസമാജം തുമ്പമൺ ഡിസ്ട്രിക്ടിന്റെ വർണകൂടാരം ഫാ. സുനിൽ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. റെയ്ച്ചൽ ഡാനിയൽ അധ്യക്ഷത വഹിച്ചു.
ഇന്ന് 6.45 നു മൂന്നിന്മേൽ കുർബാന, 10.30 നു ക്രൈസ്തവ സാഹിത്യ സംഗമം ഫാ. ഡോ. കെ. എം. ജോർജ് ഉദ്ഘാടനം ചെയ്യും. പോൾ മണലിൽ അധ്യക്ഷത വഹിക്കും.