ത​ട്ടി​പ്പ് ക​ന്പ​നി​ക​ളു​മാ​യി ചി​ട്ടി സ്ഥാ​പ​ന​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്യ​രു​ത്: അ​സോ​സി​യേ​ഷ​ൻ
Wednesday, January 25, 2023 12:47 AM IST
തൃ​ശൂ​ർ: നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും ചി​ട്ടി ന​ട​ത്താ​തി​രു​ന്നി​ട്ടും ചി​ട്ടി ക​ന്പ​നി​യെ​ന്ന നി​ല​യി​ൽ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ചി​ട്ടി ഫോ​ർ​മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
തൃ​ശൂ​രി​ൽ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും ചി​ട്ടി ക​ന്പ​നി​യെ​ന്ന നി​ല​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​താ​ണ്. കേ​ര​ള​ത്തി​ൽ വ്യാ​ജ​മാ​യി ചി​ട്ടി ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ട​പി​ടി​ക്കു​ന്നു​വെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. നി​യ​മ​വി​ധേ​യ​മാ​യും സു​താ​ര്യ​മാ​യും സ​ർ​ക്കാ​ർ അ​നു​മ​തി​യി​ലും ചി​ട്ടി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ ക​രു​തു​ന്ന​ത്.
ഇ​ത് ചി​ട്ടി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​ശ​യം പെ​രു​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ൽ ചി​ല സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് കേ​ന്ദ്ര ചി​ട്ടി നി​യ​മ​മ​നു​സ​രി​ച്ച് ചി​ട്ടി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡേ​വി​സ് ക​ണ്ണ​നാ​യ്ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. ജോ​ർ​ജ്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി കെ.​വി. ശി​വ​കു​മാ​ർ, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ്, ട്ര​ഷ​റ​ർ സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.