അമലയിൽ ഗ്യാസ്ട്രോപീഡിയ -2025 നടത്തി
1584726
Tuesday, August 19, 2025 1:17 AM IST
തൃശൂർ: ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സിന്റെ 15-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അമലയിൽ ഗ്യാസ്ട്രോപീഡിയ 2025 സംഘടിപ്പിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ ഉദ്ഘാടനം ചെയ്തു. ഐഎപി ഗ്യാസ്ട്രോ എന്ററോളജി സ്റ്റേറ്റ് ചാപ്റ്ററും ഐഎപി തൃശൂർ ബ്രാഞ്ചും അമല മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗവും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്.
ഐഎപി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഐ. റിയാസ്, സെക്രട്ടറി ഡോ. ഗോപി മോഹൻ, കേരള സ്റ്റേറ്റ് ഐഎപി ഗ്യാസ്ട്രോ എന്ററോളജി ചാപ്റ്റർ പ്രസിഡന്റ് പ്രശാന്ത് ശോഭൻ, സെക്രട്ടറി രമ്യ പൈ, ഐഎപി തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. എ.കെ. ഇട്ടൂപ്പ്, സെക്രട്ടറി ഡോ. സുനിൽ കെ. മേനോൻ, ഐഎപി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ആനന്ദ കേശവൻ, അമല പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജെഫി ജോണ് എന്നിവർ പ്രസംഗിച്ചു.
നൂറ്റന്പതോളം വിദഗ്ധ ഡോക്ടർമാരും പിജി വിദ്യാർഥികളും പങ്കെടുത്തു.