കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു; വൃദ്ധദമ്പതികൾക്കു സഹായവുമായി സെറാഫ്സ്
1583982
Friday, August 15, 2025 1:17 AM IST
കണ്ണാറ: കനത്തമഴയിൽ തകർന്നുവീണ വീടിന്റെ മേൽക്കൂര പുനർനിർമിച്ച് നൽകി വൃദ്ധദമ്പതികൾക്കു സഹായമായി സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി. കണ്ണാറ മാരാർ റോഡിൽ താമസിക്കുന്ന തൊട്ടിക്കൽ രാജന്റെ വീടിന്റെ മേൽക്കൂരയാണ് കനത്തമഴയിൽ തകർന്നുവീണത്.
നിർധന കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ സെറാഫ്സ് പ്രവർത്തകർ 1,20,000 രൂപ ചിലവിട്ട് വീട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയായിരുന്നു. ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ് മേൽക്കൂര നിർമിച്ചത്. കൂടാതെ ജന ലുകളും കതകുകളും വെച്ച് പെയിന്റിംഗും നടത്തി വീട് കുടുംബത്തിനു കൈമാറി.
സെറാഫ്സ് പ്രസിഡന്റ് ഫാ. സി.എം. രാജു അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.പി. രവീന്ദ്രൻ താക്കോൽദാനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ രേഷ്മ സജീഷ്, ബാബു തോമസ്, സെറാഫ്സ് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ, വൈസ് പ്രസിഡന്റ് ് ഈശോ ജോയ്, സെക്രട്ടറി ബിനോയ് മേക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി ടി.എസ്. ജോസ്, ഡയറക്ടർ ബോർഡ് അംഗം ടി.വി. ബെന്നി എന്നിവർ പങ്കെടുത്തു.