സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
1583741
Thursday, August 14, 2025 1:28 AM IST
ഒല്ലൂർ: തൈക്കാട്ടുശേരിയിൽ അയൽവാസിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കുറ്റക്കാരൻ മേരിയുടെ 12 അടിയോളം താഴ്ച്ചയുള്ള സെപ്റ്റിക് ടാങ്കിലേക്കാണ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള പശു വീണത്. അഗ്നിശമനസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള സംഘമാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
റോപ്പ് ഉപയോഗിച്ചാണ് പശുവിനെ രക്ഷപ്പെടുത്തിയത്. അസി. ഫയർ ഓഫീസർ അനിൽ, റെസ്ക്യൂ ഓഫീസർമാരായ വി. രമേശ്, വി.എസ്. സജേഷ്, വി. ഗുരുവായൂരപ്പൻ, കെ. സജീഷ്, ബി. ദിനേശ്, ഐ. ബിജോയ്, കെ.എസ്. സുബൈർ, എസ്. ഷജിൻ, ഹോം ഗാർഡ് വിജയൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.