യുവാവിനെ ആക്രമിച്ച് കവർച്ച: മൂന്നുപേർ അറസ്റ്റിൽ
1583749
Thursday, August 14, 2025 1:28 AM IST
പുതുക്കാട്: യുവാവിനെ ആക്രമിച്ച് 20,000 രൂപ വീതം വിലവരുന്ന വാച്ചും മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ മൂന്നു യുവാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ആനന്ദപുരം ഇടയാട്ടുമുറി സ്വദേശി ഞാറ്റുവെട്ടി അപ്പുട്ടി എന്ന അനുരാജ്, കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശികളായ തൈപ്പറന്പിൽ നിഖിൽ, വേലാംപറന്പിൽ അബ്ദുൾ ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.
ഇടയാട്ടുമുറി കിണർ സ്റ്റോപ്പിനടുത്തുവച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം. കറുകുറ്റി സ്വദേശി ചക്യത്ത് റോബിൻ കാറിൽ സുഹൃത്തായ യുവതിയെ എടയാറ്റുമുറിയിലുള്ള വീട്ടിലെത്തിക്കാനായി പോകുന്പോൾ പ്രതികൾ
കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു
.
പുതുക്കാട്, ആളൂർ, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി ഒന്പതു ക്രിമിനൽകേസുകളിൽ പ്രതിയാണ് അനുരാജ്. പുതുക്കാട് ഇൻസ്പെക്ടർ ആദംഖാൻ, സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, വൈഷ്ണവ്, ജിഎഎസ്ഐ പി.എം. ജിജോ, സിപിഒമാരായ ഫൈസൽ, നവീൻകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.